പയ്യന്നൂര്‍: കാല്‍നട യാത്രക്കാരന് ബൈക്കിടിച്ച് മരിച്ചു. അന്നൂര്‍, പടിഞ്ഞാറെക്കരയിലെ വാഴവളപ്പില്‍ നാരായണന് (85) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരമണിയോടെ അന്നൂര്‍ അമ്പലത്തിനു സമീപത്താണ് അപകടം. സാരമായി പരിക്കേറ്റ നാരായണനെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ടി.വി കാര്‍ത്യായനി. മക്കള്‍: പുഷ്പലത, സുധീര്‍. മരുമക്കള്‍: രവീന്ദ്രന് (കോഴിക്കോട്), കെ.പി റീത്ത (വെള്ളൂര്‍). സഹോദരങ്ങള്‍: വി.വി തമ്പായി, വി.വി സരോജിനി, വി.വി ജാനകി, വി.വി കാര്‍ത്യായനി. അപകടത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
