ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണം: ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ 8 ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്നലെ ചോദ്യം ചെയ്ത ജീവനക്കാരോടു ഇന്നു വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശിച്ചു. സ്ട്രോങ് റൂമിൽ നിന്നു കാണാതായ 13 പവൻ സ്വർണം ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നു കണ്ടെത്തിയിരുന്നു.2 ദിവസം മുൻപാണ് ശ്രീകോവിലിന്റെ വാതിൽ പൂശാനെടുത്ത സ്വർണ തകിട് കാണാതായത്. പിന്നാലെ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ മണൽപരപ്പിൽ ഒരടിയോളം താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് …

കാസർകോട് പുലിക്കുന്നിലെ മടപ്പുര അശോകൻ അന്തരിച്ചു

കാസർകോട്: പുലിക്കുന്നിലെ മടപ്പുര അശോകൻ (60 )അന്തരിച്ചു. പരേതനായ ജനാർദ്ദനൻ മടപ്പുരയുടെ മകനാണ്. ഭഗവതിസേവ സേവാസംഘം സജീവ പ്രവർത്തകനായിരുന്നു. മന്നിപ്പാടിയിലെ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പള്ളം പൊതു ശ്മശാനത്തിൽ നടക്കും.ഭാര്യ: ശുഭ , മക്കൾ : അനുഷ, ധനുഷ. മരുമകൻ: ഗിരീഷ് അമ്പലത്തറ . സഹോദരങ്ങൾ: വിജയൻ, ഗിരീഷ്,ഹരീഷ്, പരേതനായ ഭാസ്ക്കരൻ .

പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്താൻ; 10 ഇടങ്ങളിൽ പാക് ഡ്രോണുകളെത്തി. തകർത്ത് ഇന്ത്യ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്താൻ. ഇന്ത്യ-പാക് അതിർത്തിയിലെ 10 ഇടങ്ങളിലാണ് ഡ്രോണുകളെത്തിയത്. ജമ്മുകശ്മീരിലെ സാംബയിലും പഞ്ചാബിലെ അമൃത്സറിലും പാക് ഡ്രോണുകളെത്തി. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധസംവിധാനങ്ങൾ തകർത്തു.ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെയാണ് അതിർത്തിയിൽ പാക് ഡ്രോണുകളെത്തിയത്. പ്രസംഗത്തിൽ പാക്കിസ്താനും ഭീകരതയ്ക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.അതിനിടെ ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മേയ് 17ന് …

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്കു സമർപ്പിക്കുന്നു; ഭീകരതയുടെ സർവകലാശാലകൾ ഭസ്മമാക്കി, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിലൂടെ നേടിയ വിജയം രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂരിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പോർമുഖത്ത് അസാമാന്യ ധൈര്യവും പ്രകടനവും കാഴ്ച്ചവച്ച സേനകളെ മോദി അഭിനന്ദിച്ചു.പഹൽഗാം ഭീകരാക്രമണം സമാനതകളില്ലാത്ത ക്രൂരതയാണ്. ഭാര്യമാർക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് 26 പേർ മരിച്ചു വീണത്. മതത്തിന്റെ പേരിലാണ് ആക്രമണം നടത്തിയത്.ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പിലായിരിക്കുന്നു. ഭീകരർ സ്വപ്നത്തിൽ പോലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ബവൽപൂരിലും …