മംഗ്ളൂരു: ഡിജെയെയും ലൈംറ്റിംഗിനെയും ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്നു പറയുന്നു, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറാംക്ലാസുകാരന് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രി ഹുബ്ബള്ളിക്കു സമീപത്തെ മൊരുസവീരമഠം, ഗുരുസി സിദ്ധേശ്വര നഗറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ആറാം ക്ലാസുകാരന് വീട്ടിലേക്ക് പോയി കത്തിയുമായെത്തി കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കെഎംസിസി ആര്.ഐ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുമ്മാരിപ്പേട്ട് പൊലീസ് കമ്മീഷണര്‍ എന്‍. ശശിധരയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റൊട്ടി വിറ്റ് ഉപജീവനം നടത്തുന്ന ദമ്പതികളുടെ ഏക മകനാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ കുട്ടിയുടെ കുടുംബവും ദരിദ്രരാണ്.
