ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം. 6 പേർക്ക് പരുക്കേറ്റു.
കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ-അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ(1) ആണ് മരിച്ചത്. കാർലോയുടെ അമ്മ അലീന(33), സഹോദരൻ സ്റ്റീവ്(3) ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു.
ചന്നപട്ടണയിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. കണ്ണൂരിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കാർ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവർ ആന്റണി വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിലേക്കു ഇടിച്ചു കയറുകയായിരുന്നു. പുറത്തേക്ക് തെറിച്ചു വീണ കാർലോ തൽക്ഷണം മരിച്ചു. ബെംഗളൂരുവിലെ ജോലിക്കാരാണ് അതുലും അലീനയും. അലീന നാട്ടിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
