കാസര്‍കോട്: താമസസ്ഥലത്ത് വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുമ്പളയിലെ ഒരു വാടക കെട്ടിടത്തില്‍ താമസക്കാരിയായ ശോഭലത (37)യാണ് മരിച്ചത്.
ഞായറാഴ്ചയാണ് ശോഭലതയെ താമസസ്ഥലത്ത് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. നില ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ചികിത്സയ്ക്കിടയില്‍ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
