മൊഗ്രാല്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഹജ്ജാജികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്ട്രക്ടറായി നിയമിതനായ മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വറിന് ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം യാത്രയയപ്പ് നല്‍കി. ഈ മാസം 25ന് അന്‍വര്‍ യാത്ര തിരിക്കും. 45 ദിവസം ഹജ്ജാജികള്‍ക്കൊപ്പം ഉണ്ടാവും.
ദേശീയവേദി ഗള്‍ഫ് പ്രതിനിധി എം എ ഹമീദ് ടി.കെ അന്‍വറിനെ ഷാള്‍ അണിയിച്ചു. ഗള്‍ഫ് പ്രതിനിധി എ കെ ശംസുദ്ദീന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ദേശീയവേദി സീനിയര്‍ അംഗങ്ങളായ എം എ അബ്ദുറഹ്‌മാന്‍ സുര്‍ത്തിമുല്ല, ഹമീദ് പെര്‍വാഡ്, ദേശീയവേദി ഭാരവാഹികളായ പി എം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അബ്‌ക്കോ, മുഹമ്മദ് അഷ്‌റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കാദര്‍ മൊഗ്രാല്‍, വിജയകുമാര്‍, റിയാസ് കരീം, എച്ച് എം കരീം, അഷ്‌റഫ് പെര്‍വാഡ്, എ എം സിദ്ധീഖ് റഹ്‌മാന്‍, എം എ അബൂബക്കര്‍ സിദ്ദീഖ്, എം പി അബ്ദുല്‍ ഖാദര്‍, ശരീഫ് ദീനാര്‍, എം എസ് മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി നാങ്കി,ഹാരിസ് ബഗ്ദാദ്, എം എ മൂസ, ടി കെ അന്‍വര്‍ പ്രസംഗിച്ചു.
