കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വലിയ പറമ്പ്, മാവിലാകടപ്പുറം, പന്ത്രണ്ടില്‍, പെരിങ്കളം ഹൗസില്‍ പി. നസീറ(32)യുടെ പരാതി പ്രകാരം ഭര്‍ത്താവ് സൗത്ത് തൃക്കരിപ്പൂരിലെ പൊറപ്പോട്ടെ എംടിപി കുഞ്ഞബ്ദുള്ള, മാതാവ് ബീഫാത്തിമ, ബന്ധുക്കളായ സുമൈറ, അഫ്സല്, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2010 സെപ്തംബര്‍ 25നാണ് പരാതിക്കാരിയും കുഞ്ഞബ്ദുള്ളയും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. അതിനു ശേഷം പൊറോപ്പാട്ടെ വീട്ടില്‍ ജീവിച്ചു വരികയായിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
