കാസര്‍കോട്: യുവാവിനെ പോക്സോ കേസില്‍ പ്രതിയാക്കാന്‍ സഹായിച്ചുവെന്നു ആരോപിച്ച് വീട്ടുമുറ്റത്തു അതിക്രമിച്ചു കയറി ദമ്പതികളെ ആക്രമിച്ചതായി പരാതി. മാലോം, അതിരുമാവ്, വള്ളിവീട്ടില് ഹൗസില്‍ പി.കെ രാജ(45)ന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. സതീശന്, രാജന്, സനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച സന്ധ്യക്കാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികള്‍ അസഭ്യം പറയുകയും മരവടി കൊണ്ട് രാജനെ അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. തടയാന്‍ ചെന്ന രാജന്റെ ഭാര്യ ഉഷ (35)യെയും പ്രതികള്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. സനീഷിനെ പോക്സോ കേസില്‍ പ്രതിയാക്കാന്‍ രാജന് സഹായിച്ചുവെന്ന് ആരോപിച്ചാണ് അക്രമിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.
