കാസര്‍കോട്: കറന്തക്കാട്ടെ കള്ളുഷാപ്പിനു സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 10 കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് 240 ടെട്രാപാക്കറ്റ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്, എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍, വി. സോനു, സെബാസ്റ്റിയന്‍ എന്നിവരും ഉണ്ടായിരുന്നു.
