വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോയെ തിരഞ്ഞെടുത്തു. ലിയോ പതിനാലാമൻ എന്നാകും അദ്ദേഹം ഇനി അറിയപ്പെടുക. കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് മാർപ്പാപ്പയെ തിരഞ്ഞെടുത്തത്.
ഏപ്രിൽ 21ന് ദിവംഗതനായ ഫ്രാൻസിസ് മാർപ്പാപ്പയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് 69 വയസ്സുകാരനായ ലിയോ പതിനാലാമൻ മാർപ്പാപ്പ. യുഎസിലെ ഷിക്കാഗോയിലാണ് ജനനം. പെറുവിൽ വർഷങ്ങളോളം സുവിശേഷ ശുശ്രൂഷകൾ നടത്തി. ചരിത്രത്തിൽ ആദ്യമായാണ് യുഎസിൽ നിന്നൊരാൾ മാർപ്പാപ്പയാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട 267-ാമത് മാർപ്പാപ്പയാണ് ലിയോ പതിനാലാമൻ.
