തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കോച്ചുകളുടെ വർധനവു 22 നു നിലവിൽ വരും. 20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, 20632 തിരുവനന്തപുരം സെൻട്രൽ -മംഗളുരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഓരോ എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളും ഏഴു ചെയർ കാർ കോച്ചുകളുമാണ് വർധിപ്പിക്കുന്നത്. അതോടെ ഇരുട്രയിനുകളിലും 14 ചെയർകാർ കോച്ചുകൾ വീതവും രണ്ടു വീതം എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളും ഉണ്ടാവും. രണ്ടു ട്രയിനുകളും ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.
