മാനന്തവാടി : പിതാവിനെ മകൻ വെട്ടിക്കൊന്നു. വയനാട് എടവക കടന്നലാട്ട് കുന്ന്, മലേക്കുടിയിലെ ബേബി (65) ആണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ വെട്ടേറ്റ് മരിച്ചത്. രാത്രി കുടുംബാംഗങ്ങൾ തമ്മിൽ വീട്ടിൽ വച്ചു വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. വഴക്കിനിടയിലാണു മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പിതാവ് ബേബിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. ആംബുലൻസ് എത്തുന്നതിന് മുമ്പ് ബേബി ആശുപത്രിയിൽ വച്ച് തന്നെ മരിച്ചു .മകൻ റോബിനെ പോലീസ് അറസ്റ്റ് ചെയ്തു
