കോഴിക്കോട്: കേരളത്തില്‍ വീണ്ടും ‘നിപ’ പനി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, വളാഞ്ചേരി സ്വദേശിനിയായ 42 കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ചുമയും കാരണമാണ് സ്ത്രീയും വീട്ടിലെ മറ്റൊരു അംഗവും ആശുപത്രിയില്‍ എത്തിയത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു. കേരളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവായി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെ വളര്‍ത്തു കോഴികള്‍ ചത്തിരുന്നു. അവയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നു സംശയിക്കുന്നു.







