ദുബായ്: ആരോഗ്യ രംഗത്ത് പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നു ദുബായ് കെ.എം.സി.സി കാസര്‍കോടു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ആരോഗ്യപരമായ ജാഗ്രത കൂടിയേ തീരുവെന്നു കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ലീഡേഴ്സ് മീറ്റ് എടുത്തുകാട്ടി.
പ്രവാസികളില്‍ മാനസിക സമ്മര്‍ദ്ദം പതിവായി കാണുന്നു.
സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സുഖപ്രദമായ ഉറക്കം, വിശ്രമം, ആത്മസംയമനം, സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം എന്നിവ മാനസികാരോഗ്യത്തിന് നിര്‍ണായക ഘടകമാണെന്നും മീറ്റ് ചൂണ്ടിക്കാട്ടി. മനുഷ്യസേവനം എന്ന മഹാ ദൗത്യത്തിലൂടെ പ്രവാസികള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ജനകീയമായി നടപ്പിലാക്കി മാതൃക സൃഷ്ടിക്കാന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നു മീറ്റ് വിലയിരുത്തി.
ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍ സ്വാഗതം പറഞ്ഞു. സി.എച്ച് സെന്റര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.
യുവത്വത്തിലേക്ക് കാലെടുത്ത് വെക്കും മുമ്പേ വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകേണ്ടി വരുന്ന യുവാക്കളും ഏതൊരു സമ്പന്നനെയും നിമിഷ നേരം കൊണ്ട് ദരിദ്രനാക്കി തീര്‍ക്കുന്ന വൃക്ക രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സി.എച്ച് സെന്റര്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും സൗജന്യ ഡയാലിസിസ്, മരുന്ന് വിതരണം, അനാഥകളെ സംരക്ഷിക്കുന്ന സ്‌നേഹാലയം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോരുത്തരും നിറഞ്ഞ പിന്തുണയും സഹകരണവും ചെയ്യേണ്ടതുണ്ടെന്നു മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്‌മാന്‍, പി ഡി എ റഹ്‌മാന്‍, ദുബായ് കെ എം സി സി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍, എം സി ഹുസൈനാര്‍ ഹാജി, ഹംസ തൊട്ടി, അഫ്‌സല്‍ മെട്ടമ്മല്‍, ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ കാദര്‍ അരിപ്പാമ്ബ്ര, റാഫി പള്ളിപ്പുറം പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായ സലാം തട്ടാന്‍ചേരി, സുബൈര്‍ അബ്ദുല്ല, അസൈനാര്‍ ബിയന്തടുക്ക, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബനൂര്‍, ഫൈസല്‍ മുഹ്‌സിന്‍, ആസിഫ് ഹൊസങ്കടി, പി.ഡി നുറുദ്ദീന്‍, ബഷീര്‍ പാറപ്പള്ളി, എ.ജി.എ റഹ്‌മാന്‍, റാഷിദ് പടന്ന, കാലിദ് പാലക്കി, ഹാരിസ് വടകര മുക്ക്, റഫീഖ് മാങ്ങാട്, ഫൈസല്‍ പട്ടേല്‍, ഹസ്‌ക്കര്‍ ചൂരി, ഇബ്രാഹിം ബേരിക്ക, മന്‍സൂര്‍ മര്‍ത്യ, മണ്ഡലം ഭാരവാഹികള്‍, മഹ്‌മൂദ് ഹാജി പൈവളിക, ഇ.ബി അഹമ്മദ് ചെടേക്കാല്‍, അഷറഫ് പാവൂര്‍, സി.എ ബഷീര്‍ പള്ളിക്കര പങ്കെടുത്തു. ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.
