കറാച്ചി: ലാഹോറിനു പിന്നാലെ കറാച്ചി ഉള്‍പ്പെടെ ഏഴു നഗരങ്ങളില്‍ കൂടി വന്‍ സ്‌ഫോടനം. പാക് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലാണ് ആക്രമണം നടത്തിയതെന്നു പാക്കിസ്ഥാന്‍ ആരോപിച്ചു. 12 ഡ്രോണുകള്‍ വെടിവച്ചിട്ടതായും ആക്രമണത്തില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായേല്‍ നിര്‍മ്മിത ഹാരോപ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ പാക് ആരോപണം ഇന്ത്യ തള്ളി. ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നു ഇന്ത്യ വ്യക്തമാക്കി.
