കോട്ടയം: കറുകച്ചാലിൽ യുവതി കാറിടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ചങ്ങനാശ്ശേരി ടെക്സ്റ്റൈൽസിലെ ജീവനക്കാരിയായ നീതു നായർ(35) ആണ് മരിച്ചത്. മുൻ സുഹൃത്ത് അൻഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കറുകച്ചാൽ വെട്ടുകല്ലിനു സമീപത്ത് വച്ചാണ് നീതുവിനെ കാർ ഇടിച്ചത്. ജോലിക്കു പോകാനായി വീട്ടിൽ നിന്നു ഇറങ്ങിയ നീതുവിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി. വാഹനാപകടമായിരുന്നെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ഏറെക്കാലമായി ഭർത്താവുമായി അകന്നു കഴിയുകയാണ് നീതു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അൻഷാദിനെ പൊലീസ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.
