ബദിയടുക്ക: കാലാവസ്ഥാ വ്യതിയാനം മൂലം കവുങ്ങ് കൃഷിക്ക് ബാധിച്ച മഞ്ഞ രോഗം, ഇലകുത്ത് രോഗം, പൂങ്കുല കരിയല്‍, മഹാളി രോഗം എന്നിവയ്ക്ക് ഭൂവിസ്തൃതി നോക്കാതെ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് സൗജന്യമായി മരുന്ന് തളിക്കണമെന്ന് കിസാന്‍ സേന ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷിക വായ്പയുടെ പലിശ എഴുതി തള്ളുക, മൂന്ന് വര്‍ഷത്തേക്ക് പലിശ രഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കുക, വിള നഷ്ടപ്പെട്ടവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുക, ജില്ലക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ജപ്തി, ലേലം നടപടികള്‍ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗോവിന്ദ ഭട്ട് ആധ്യക്ഷ്യം വഹിച്ചു. ഷുക്കൂര്‍ കണാജെ, ചന്ദ്രശേഖര്‍ റാവു കല്ലഗ, സിജി മാത്യു, ശ്യാം പ്രസാദ് മാന്യ, രാഘവേന്ദ്ര പി, ജ്യോതി കുമാരി കെ എന്‍, അശ്വനി എം എല്‍, മാഹിന്‍ കേളോട്ട്, എം കൃഷ്ണന്‍, ഡോ. ചൈത്രാ എം, ഡോ. ഡാലിയ മോള്‍, അജിത് കുമാര്‍, സത്യനാരായണ ബെള്ളേരി, സുലൈഖ മാഹിന്‍, നാസിര്‍ ചെര്‍ക്കളം, സച്ചിന്‍ കുമാര്‍ പ്രസംഗിച്ചു.
