ലാഹോര്‍: ഇന്ത്യന്‍ മിസൈല്‍ ആക്രമണത്തില്‍ തന്റെ വീടു തകര്‍ന്നതായും സഹോദരിയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് ഹസന്‍. വാര്‍ത്താ ഏജന്‍സികളാണ് മസൂദിന്റെ പ്രതികരണം പുറത്തുവിട്ടത്. ബഗവല്‍പൂരിലുള്ള സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും മസൂദിനെ ഉദ്ധരിച്ചു കൊണ്ട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ബങ്കറികളിലേക്ക് മാറി.
