തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ മുൻനിര സീറ്റുകൾ സ്ത്രീകൾക്കു സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി. വിശദമായ പഠനങ്ങൾക്കു ശേഷമാണ് സംവരണം നൽകിയതെന്നും പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കമ്മിഷൻ അംഗം വി. ഗീത ഉത്തരവിട്ടു. സംവരണം വിവേചനമാണെന്നു ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശി ഇ.ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറിയിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അന്തിമ തീരുമാനത്തിലെത്തിയത്. സംവരണ സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്കു യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
