പത്തനംതിട്ട: അമ്മയുടെ മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ മകൻ പിന്തുടർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പത്തനംതിട്ട ഇടപ്പാവൂരിലാണ് സംഭവം. 63 വയസ്സുകാരിയുടെ മാല പൊട്ടിച്ച ശേഷം ബൈക്കിലെത്തിയ രണ്ടംഗ സംഘം കടന്നു കളഞ്ഞു. ഇതോടെ ഇവർ മകനെ വിവരം അറിയിച്ചു. ഓട്ടോറിക്ഷയിൽ മോഷ്ടാക്കളെ പിന്തുടർന്ന മകൻ ഇതിലൊരാളെ പിടികൂടി പൊലീസിനു കൈമാറി. പട്ടാഴി സ്വദേശി ആദർശാണ് പിടിയിലായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ശരത് മാലയുമായി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്.
