തിരുവനന്തപുരം:വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. കാട്ടാക്കട ആരുമാനൂർ സ്വദേശി അജീറിനാണ് ബീയർ കുപ്പി കൊണ്ട് കുത്തേറ്റത്. കഴുത്തിൽ കുത്തേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കാട്ടാക്കട യിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. ഓഡിറ്റോറിയത്തിനു സമീപം ഒരു സംഘം മദ്യപിച്ചത് അജീർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്കു നയിച്ചത്. കണ്ടല സ്വദേശി കിരൺ കണ്ണന്റെ നേതൃത്വത്തിൽ അജീറിനെ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
