തിരുവനന്തപുരം: ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി; ശിക്ഷാവിധി നാളെ. തിരുവനന്തപുരം കാട്ടാക്കടയിലെ ആദിശേഖര്‍ (15) കൊല്ലപ്പെട്ട കേസില്‍ പ്രിയരഞ്ജനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2023 ആഗസ്ത് 30ന് ആണ് കേസിനാസ്പദമായ സംഭവം. പുളിങ്കോട്, ഭദ്രകാളി ക്ഷേത്ര റോഡില്‍ വച്ച് പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാറിടിച്ച് ആദിശേഖറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
സാങ്കേതിക തകരാര്‍ മൂലം പെട്ടന്നു അമിത വേഗത ഉണ്ടായതു കൊണ്ടുള്ള അപകടമാണെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി നിരാകരിച്ചു.
