തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 3 കിലോഗ്രാം കഞ്ചാവുമായി നവാഗത സംവിധായകനെ എക്സൈസ് അറസ്റ്റ് ചെയ്തു. റിലീസാകാനുള്ള ഗോൾഡൻ ട്രാവൽ എന്ന സിനിമയുടെ സംവിധായകൻ അനീഷ് അലിയാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
അങ്കമാലി ഡയറീസിലെ യൂക്ലാബ് രാജൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടിറ്റോ വിൽസൻ നായകനാകുന്ന ചിത്രമാണ് ഗോൾഡൻ ട്രാവൽ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും അറസ്റ്റിലായ അനീഷ് അലിയാണ്.
അതിനിടെ കണ്ണൂരിലെ പയ്യന്നൂരിൽ കഞ്ചാവുമായി അസോസിയേറ്റ് ഡയറക്ടർ നദീഷ് നാരായണനും പിടിയിലായി. 115 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നു പിടിച്ചെടുത്തു.
