തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് 3 കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തിലെ വാക്സീനുകൾക്കുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം.
ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് 3 കുട്ടികളാണ് മരിച്ചത്.
പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സീയ ഫാരിസ് (6), കൊല്ലം സ്വദേശി നിയ ഫൈസൽ(7) എന്നിവരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 14 പേർ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്.

R I P