കുമ്പള: നാലരലിറ്റര്‍ കേരള ബിയര്‍ കൈവശം വച്ചു കുറേശ്ശെക്കുറേശെ കുടിച്ചു കൊണ്ടിരുന്ന സ്വദേശി യുവാവ് അറസ്റ്റിലായി. ബദിയഡുക്ക എടക്കാന ചീമുള്ളിലെ വി രാജഷിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അനുവദനീയമായതിലും കൂടുതല്‍ ബിയര്‍ കൈവശം വച്ചതിനാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ വി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖിലേഷ് എം എം, എം ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് മദ്യവും പ്രതിയേയും പിടികൂടിയത്.
