കുമ്പള: ജില്ലയിലെ അടയ്ക്ക കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാത്തതിനെതിരെ ഭാവിപ്രവര്‍ത്തനം ആവിഷ്കരിക്കുന്നതിനു മെയ് 5ന് ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ ബദിയഡുക്കയില്‍ സമ്മേളിക്കുന്നു.
ഗുരുസദനില്‍ രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് സമ്മേളനം.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് കിസാന്‍ സേന ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഗോവിന്ദ ഭട്ട് അധ്യക്ഷനാകും. ജന.സെക്രട്ടറി ഷുക്കൂര്‍ കണാജെ, കിസാന്‍ സേന മുഖ്യ രക്ഷാധികാരി ചന്ദ്രശേഖര റാവു കല്ലഗ, എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ശാന്ത, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ജീവനക്കാര്‍ സംബന്ധിക്കും.
കിസാന്‍ സേന ഭാരവാഹികളായ ഗോവിന്ദ ഭട്ട്, ഷുക്കൂര്‍ കണാജെ, സുലൈഖ മാഹിന്‍, ഷാജി കാടമന, ഖമറുദ്ദീന് വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
