അപകടത്തില്‍ പരിക്കേറ്റ് നാലര മാസമായി റിയാദില്‍ ചികിത്സയിലായിരുന്ന ഷിറിയയിലെ കുഞ്ഞി എന്ന അബ്ദുല്‍ റസാഖ് മരിച്ചു

റിയാദ്: കാസര്‍കോട് ഷിറിയയിലെ കുഞ്ഞി എന്ന അബ്ദുല്‍ റസാഖ് ഷിറിയ (45)സൗദിയില്‍ അന്തരിച്ചു.
ഡിസംബര്‍ 18നുണ്ടായ അപകടത്തെത്തുടര്‍ന്നു നാലരമാസമായി റിയാദിലെ മുമാസാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തഹസീസ് ആന്റ് ഇന്‍ശാ കോണ്‍ക്രീറ്റിംഗ് ഈസ്റ്റ് കമ്പനിയില്‍ ഇലക്ട്രിക് ഓപ്പറേറ്ററായിരുന്ന റസാഖ് നാലരമാസം മുമ്പ് ജോലിക്കിടയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണാണ് അപകടമുണ്ടായതെന്നു പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ റസാഖ് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഷിറിയയിലെ പരേതനായ എസ്.എ അബൂബക്കര്‍ ആണ് പിതാവ്. മാതാവ് അസ്മ. ഭാര്യ: ഫൈറൂസ. മക്കളില്ല. സഹോദരങ്ങള്‍: സാദിഖ്, സുഹ്‌റ, സക്കീര്‍, നസീമ, അസ്‌റീന. ഷിറിയയിലെ എം.പി അബ്ദുല്‍ ലത്തീഫ് മുട്ടം അളിയനാണ്.
പത്തുമാസം മുമ്പ് റസാഖ് നാട്ടില്‍ വന്ന് മടങ്ങുകയായിരുന്നു. 14 വര്‍ഷത്തോളമായി ഗള്‍ഫിലാണ്.
ഖബറടക്കം സൗദിയില്‍ത്തന്നെ നടത്തുമെന്നു റിയാദില്‍ നിന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ നിന്ന് ഇന്നു വൈകിട്ടു വിട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page