കൊച്ചി: സിനിമാനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്‍ഫിങ്ങിന് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്‌ന വീഡിയോകളും ചിത്രങ്ങളാക്കിയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനായി മൂന്നിലധികം അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രതിക്ക് ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
