കാസര്‍കോട്: ചെറുവത്തൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍, തുരുത്തി, കാടങ്കോട്, നെല്ലിക്കാല്, പത്താനത്ത് ഹൗസിലെ എം. ചിത്രയുടെ മകന് എം. രാഹുല്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് രാഹുല്‍. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
