കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വയോധികൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിരട്ടക്കോണം സ്വദേശിനി ഓമനയമ്മയാണ്(74) കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടപ്പനെ (78) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും കിടന്നിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതോടെ മകളും മരുമകനും ഏറെ നേരം തട്ടിവിളിച്ചിരുന്നു. ഒടുവിൽ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഓമനമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കശുവണ്ടി തൊഴിലാളിയായ ഓമനമ്മ അടുത്തിടെയാണ് വിരമിച്ചത്. പെൻഷനായി ലഭിച്ച തുക കുട്ടപ്പനറിയാതെ മറ്റൊരാൾക്കു നൽകിയിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടന്നു. ഇതിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുക്കത്തി ഉപയോഗിച്ച് കുട്ടപ്പൻ ഓമനമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
