കണ്ണൂർ: ഇരിട്ടി ,കേളൻപീടികയിൽ ഭർതൃമതിയെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുന്നോത്ത് കേളൻപീടികക്ക് സമീപത്തെ കുഴിവിള ഹൗസിൽ കെ.ജെ ജിനീഷിനെ (33) ആണ് ഡിവൈ.എസ്.പി പി.കെ ധനഞ്ജയബാബുവിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കുന്നോത്ത് കേളൻ പീടികയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ ദിവസമാണ് ജിനീഷിന്റെ ഭാര്യ സ്‌നേഹയെ (25 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് നിറം പോരെന്ന് പറഞ്ഞ് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്ന് സ്‌നേഹ എഴുതിയ ആത്മഹത്യ കുറിപ്പ് പൊലിസിന് ലഭിച്ചിരുന്നു . ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ജനീഷിനെ അറസ്റ്റു ചെയ്തത്
