പാലക്കാട് : അറിയാതെ ആസിഡ് കുടിച്ച അഞ്ചു വയസ്സുകാരനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കല്ലടിക്കോട് ചൂരക്കോട്ടെ ജംഷാദിന്റെ മകൻ ഫൈസാനാണ് അബദ്ധത്തിൽ ആസിസ് കുടിച്ചത്. അരിമ്പാറ ചികിത്സയ്ക്ക് വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങി സൂക്ഷിച്ചുവച്ചിരുന്നതായിരുന്നു ആസിഡ് ഗുരുതരമായി പൊള്ളലേറ്റ ഫൈസാൻ പാലക്കാട്ട് സ്വകാര്യ ആശുപത്രിയിലാണ് ചികിൽസയിലുള്ളത്.
