കൊച്ചി: മുംബൈയിൽ നിന്നു കേരളത്തിലേക്കു വന്ന ട്രെയിനിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ട്രെയിനിലാണ് സംഭവം.
യാത്രക്കാരനായ യുവാവിന് രാവിലെ മുതൽ അനക്കമില്ലായിരുന്നു. ട്രെയിൻ പിറവം റോഡ് സ്റ്റേഷനിലെത്തിയതോടെ സംശയം തോന്നിയ മറ്റു യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ഗോവയിൽ നിന്നാണ് യുവാവ് ട്രെയിനിൽ കയറിയതെന്നാണ് സൂചന. കണ്ണൂർ വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് പോക്കറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
