പയ്യന്നൂര്‍: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എടാട്ട് കെ.പി ഹൗസില്‍ കെ.പി ഷിജിനാസ് (34), എടാട്ട്, തുരുത്തി റോഡ്, പയ്യഞ്ചാല്‍ ഹൗസില്‍ പി. പ്രജിത (29), പെരുമ്പ, സുഹന മന്‍സിലില്‍ പി. ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 2.45ന് എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തു സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ട കാറിനകത്തു പരിശോധിച്ചപ്പോഴാണ് 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പ്രജിത വിവാഹിതയും രണ്ടു മക്കളുടെ മാതാവുമാണ്. ഗള്‍ഫിലായിരുന്ന ഷിജിനാസ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
