കാസര്‍കോട്: ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിനിരയാവുന്ന പൊലീസുകാരുടെ സംരക്ഷണവും ചികിത്സയും പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു കേരള പൊലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ട് നടന്ന കണ്‍വെന്‍ഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വിജയ്ഭരത് റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ബി. രാജ് കുമാര്‍ പതാകയുയര്‍ത്തി. അഡിഷണല്‍ എസ്.പി വി ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കെപിഎ സംസ്ഥാന ജന.സെക്രട്ടറി ഇ.വി പ്രദീപന്‍, കെ.പി.ഒ.എ ജോ.സെക്രട്ടറി പി.പി മഹേഷ്, ജില്ല സെക്രട്ടറി.പി രവീന്ദ്രന്‍, ജില്ല പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ടി ഗിരീഷ് ബാബു, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം,എം സദാശിവന്‍, കെ.പി.എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ, പി പ്രകാശന്‍, .പി.പി അമല്‍ ദേവ്, കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി പ്രമോദ്, കെ.പി.എ സംസ്ഥാന പ്രസിഡണ്ട് എ.സുധീര്‍ഖാന്‍, ജില്ലാസെക്രട്ടറി എ.പി സുരേഷ്, ജില്ല ട്രഷറര്‍ പി.വി സുധീഷ്, ജില്ലാ നിര്‍വ്വാഹക സമിതിയംഗം കെ.അജിത്ത്കുമാര്‍, കെ. സുരേഷ്, ചന്ദ്രശേഖരന്‍ പ്രസംഗിച്ചു. വി.വി ഉമേഷ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പി.എ ജില്ല പ്രസിഡണ്ട് രാജ്കുമാര്‍ ബാവിക്കര ആധ്യക്ഷ്യത വഹിച്ചു.
