തിരിച്ചടി ഭയന്ന് പാക്കിസ്താൻ; അതിർത്തി പോസ്റ്റുകളിൽ നിന്ന് പാക് സൈനികർ പിന്മാറിയതായി റിപ്പോർട്ട്, പതാകയും മാറ്റി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അതിർത്തിയിലെ പാക് പോസ്റ്റുകളിൽ നിന്ന് സൈനികർ പിന്മാറിയതായി റിപ്പോർട്ട്. ഒപ്പം പല പോസ്റ്റുകളിൽ നിന്നും പാക്കിസ്താന്റെ പതാകയും മാറ്റി.
നേരത്തേ 36 മണിക്കൂറിനകം ഇന്ത്യയിൽ നിന്നു ആക്രമണം ഉണ്ടായേക്കാമെന്നു രഹസ്യാന്വേഷണ വിവരം ലഭിച്ചതായി പാക് ഇൻഫർമേഷൻ മന്ത്രി അത്താത്തുള്ള തരാർ പറഞ്ഞിരുന്നു. ഒപ്പം ദൗത്യത്തിനു സജ്ജമാണെന്ന സൂചനയുമായി ഇന്ത്യൻ നാവിക സേന സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. “ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാകാത്ത വിശാലത ഒരു കടലുമില്ല ” എന്നായിരുന്നു പോസ്റ്റ്. “ദൗത്യത്തിന് തയാർ, എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും” എന്നു മറ്റൊരു പോസ്റ്റും സേന പങ്കുവച്ചിട്ടുണ്ട്. നേരത്തേ തിരിച്ചടിക്കു സൈന്യത്തിനു പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഒപ്പം ദേശീയ സുരക്ഷാ ഉപദേശക സമിതിയും പുനസംഘടിപ്പിച്ചിട്ടുണ്ട്. റോ മുൻ മേധാവി അലോക് ജോഷിയെ സമിതി തലവനായി നിയമിച്ചു. മറ്റു 6 അംഗങ്ങളെയും സമിതിയിൽ ഉൾപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാന്റീന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിച്ചില്ല; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, ചവിട്ടി വീഴ്ത്തി, 15 പേര്‍ക്കെതിരെ കേസ്, സംഭവം കാസര്‍കോട് ഗവ. കോളേജില്‍
ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം; സ്വന്തം വീട്ടില്‍ അഭയം തേടി എത്തിയ യുവതിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു, ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു, പൊലീസെത്തി ‘സഖി’യിലേക്ക് മാറ്റി, കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന

You cannot copy content of this page