ഹാസ്യനാടക നടന്‍ എം. ശ്രീധരന്‍ നായര്‍ പാമ്പ് കടിയേറ്റ് മരിച്ചു

കാസര്‍കോട്: പാമ്പ് കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാസ്യ നാടക നടനും പ്രമുഖ പാചക വിദഗ്ധനുമായ അമ്പലത്തറ, തായന്നൂരിലെ എം.എസ് എന്ന എം ശ്രീധരന്‍ നായര്‍ (55) മരിച്ചു. ശനിയാഴ്ച വൈകുന്നേരം കൃഷിയിടത്തില്‍ വച്ചാണ് പാമ്പു കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ അണലി വര്‍ഗത്തിലുളള പാമ്പാണ് കടിച്ചതെന്നു വ്യക്തമായി. വൃക്കകളെ സാരമായി ബാധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിയാരത്തേക്ക് മാറ്റിയത്. ഡയാലിസിസ് അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
ഉദയ ക്ലബ്ബ് തായന്നൂര്‍ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാര്‍, രാജാഹരിശ്ചന്ദ്ര, ആട്ടക്കളം തുടങ്ങി നിരവധി നാടകങ്ങളില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശ്രീധരന്‍ നായര്‍ അറിയപ്പെടുന്ന പാചകക്കാരന്‍ കൂടിയാണ്. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് തായന്നൂര്‍ ഉദയാ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം 9.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: മാലിനി. മക്കള്‍: ശ്രീനിവാസന്‍ (മലേഷ്യ), ശിവദാസ് (ദീപ ജ്വല്ലറി), ഉണ്ണികൃഷ്ണന്‍ (തായന്നൂര്‍). മരുമകള്‍: സ്‌നേഹ. സഹോദരങ്ങള്‍: ചന്ദ്രിക (തായന്നൂര്‍), ഗംഗാധരന്‍ (വെള്ളിക്കോത്ത്), ശ്രീകുമാര്‍ (ഖത്തര്‍), ശ്രീലത (ചെറുവത്തൂര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page