കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാലുമായി നഗരപ്രദക്ഷിണം; 11 പ്രതികള്‍ക്കും ജീവപര്യന്തം

തിരുവന്തപുരം: യുവാവിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാലുമായി നഗരപ്രദക്ഷിണം നടത്തിയ കേസില്‍ 11 പ്രതികള്‍ക്കും കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു.
2021 ഡിസംബറില്‍ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സുധീഷിനെ വെട്ടികൊന്ന സംഭവത്തിലാണ് നെടുമങ്ങാട് എസ്‌സിഎസ്ടി കോടതിയുടെ നടപടി. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിച്ചു.
ഒന്നാം പ്രതിയായ ഉണ്ണിയെ സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെയും അമ്മയ്ക്കു നേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുധീഷിനെ പ്രതികള്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് സുധീഷിന്റെ വലതു കാലിനു താഴെ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ ആഹ്ലാദ പ്രകടനം നടത്തുകയും ഇതു റോഡിലേക്ക് എറിയുകയുമായിരുന്നു.
കുപ്രസിദ്ധ ഗുണ്ടകളാണ് പ്രതികളെന്നതിനാല്‍ ആക്രമണം ഭയന്ന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാല്‍ പ്രതികള്‍ സുധീഷിന്റെ വെട്ടിയെടുത്ത കാലുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Horrible

RELATED NEWS
കാന്റീന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിച്ചില്ല; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, ചവിട്ടി വീഴ്ത്തി, 15 പേര്‍ക്കെതിരെ കേസ്, സംഭവം കാസര്‍കോട് ഗവ. കോളേജില്‍
ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം; സ്വന്തം വീട്ടില്‍ അഭയം തേടി എത്തിയ യുവതിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു, ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു, പൊലീസെത്തി ‘സഖി’യിലേക്ക് മാറ്റി, കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന

You cannot copy content of this page