ഇടവേളയ്ക്കു ശേഷം കുമ്പളയില്‍ വീണ്ടും കവര്‍ച്ച; മലഞ്ചരയ്ക്ക് കടയുടെ ഷട്ടര്‍ ഇളക്കി മാറ്റി രണ്ടു ചാക്ക് കുരുമുളക് കവര്‍ന്നു

കാസര്‍കോട്: ഇടവേളയ്ക്കു ശേഷം കുമ്പള ടൗണില്‍ വീണ്ടും കവര്‍ച്ച. കുമ്പള ടൗണില്‍ ലീഗാഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എന്‍ ട്രേഡേര്‍സിന്റെ ഷട്ടര്‍ ഇളക്കിമാറ്റി രണ്ടു ചാക്ക് കുരുമുളകും മേശ വലിപ്പിലുണ്ടായിരുന്ന നാണയങ്ങളും കവര്‍ച്ച ചെയ്തു. കളത്തൂരിലെ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൂട്ടുതകര്‍ത്ത ശേഷം കമ്പിപ്പാര ഉപയോഗിച്ച് ഷട്ടര്‍ ഇളക്കിമാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നതെന്നു സംശയിക്കുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ അന്വേഷണത്തിനായി വിരലടയാള വിദഗ്ധര്‍ എത്തുമെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പു കുമ്പള ടൗണില്‍ നിരവധി സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. പൊലീസ് രാത്രി കാലങ്ങളില്‍ ജാഗ്രത കാണിച്ചതോടെ കവര്‍ച്ചക്കാര്‍ പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി മലഞ്ചരക്ക് സ്ഥാപനത്തില്‍ കവര്‍ച്ച നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page