കാസര്‍കോട്: കംബോഡിയയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബന്തിയോട് അടുക്ക സ്വദേശിയെ കാണാതായതായി പരാതി. അടുക്കയിലെ പി.എം മുഹമ്മദിന്റെ മകന് മുഹമ്മദ് മുനീറി(25)നെയാണ് കാണാതായത്. ഇയാളുടെ സഹോദരി ഉപ്പള, മുസോടിയിലെ മന്‍സീന നല്കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ടര വര്‍ഷമായി കംബോഡിയയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് മുനീറിനെ കുറിച്ച് ഏപ്രില്‍ നാലു മുതല്‍ ഒരു വിവരവും ഇല്ലെന്നു പരാതിയില്‍ പറഞ്ഞു. അതിനു മുമ്പു വരെ വീട്ടുകാരുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഏപ്രില്‍ നാലിനു ശേഷം ബന്ധപ്പെടുകയോ നാട്ടില്‍ തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്നു സഹോദരി നല്കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
