ഇടതു-വലതു മുന്നണികളുടെ ലക്ഷ്യം അഴിമതിയും വോട്ടുബാങ്കും മാത്രം: ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍

കാസര്‍കോട്: ഇടതു-വലതു മുന്നണികളുടെ ലക്ഷ്യം അഴിമതിയും വോട്ടുബാങ്കും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
ചൊവ്വാഴ്ച കാസര്‍കോട്ട് നടത്തിയ വികസിത കേരള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം വെറുതെയായി. കടം വാങ്ങിക്കാതെ ഭരണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ് പിണറായി ഭരണം ഉണ്ടാക്കിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളമില്ല, ആശാവര്‍ക്കര്‍മാരുടെ കാര്യവും കഷ്ടത്തിലാണ്-അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയ പരമായി എതിര്‍പക്ഷത്താണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തയ്യാറായത് നല്ല ലക്ഷണമാണ്. ദേശീയപാത വികസനം സാധ്യമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുടെയും ഇച്ഛാശക്തി കൊണ്ടാണെന്നുമുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.
ബിജെപി ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ അധികാരത്തിലേറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാറ്റം കേരളത്തിന് അനിവാര്യമായിരിക്കുന്നു. ജനങ്ങള്‍ അതാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നു അദ്ദേഹം ആവര്‍ത്തിച്ചു. ബിജെപി പൊള്ളയായ വാഗ്ദാനങ്ങളല്ല ജനങ്ങള്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ വികസനത്തിനും ഭാവി ഭാരതത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തിനുമാണ് ബിജെപി നിലകൊള്ളുന്നത്. മോഹന വാഗ്ദാനം നല്‍കി 9 വര്‍ഷമായി തുടര്‍ച്ചയായി പിണറായി വിജയന്‍ കേരളം ഭരിക്കുന്നു.
ഇപ്പോള്‍ വായ്പയെടുക്കാതെ ഒരിഞ്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയില്‍ കേരളം എത്തിനില്‍ക്കുന്നു. കേരളത്തിന്റെ സാമ്പത്തികാവസ്ഥ അത്തരത്തില്‍ തകര്‍ത്തു. നല്ല ഭരണത്തിന് ആര്‍ക്കെങ്കിലും നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ കോണ്‍ഗ്രസിനത് നൂറില്‍ നൂറു ശതമാനവും പരാജയമാണ് ലഭിക്കുക. സിപിഎം തറപറ്റി നില്‍ക്കുന്നു. ബിജെപിക്ക് നൂറില്‍ നൂറു ശതമാനവും ഡിസ്റ്റിംഗ്ഷനും ലഭിക്കുന്നു. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം കേന്ദ്രമന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളോട് അദ്ദേഹം ആരാഞ്ഞു.
കാശ്മീര്‍ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page