കാസര്‍കോട്: തൂങ്ങി മരിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അതീവ ഗുരുതര നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കുരുക്കില്‍ നിന്നു താഴെ ഇറക്കിയ പെണ്‍കുട്ടിയെ ആദ്യം ദേളിയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് മംഗ്‌ളൂരുവിലേക്ക് മാറ്റി.
എന്തിനാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
