കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസ്സുകാരി മരിച്ചു. മലപ്പുറം പെരുവണ്ണൂര്‍ കാക്കത്തടത്തിലെ സിയ ഫാരിസ് ആണ് മരിച്ചത്. കാക്കത്തടത്തിലെ സല്‍മാനുല്‍ ഫാരിസിന്റെ മകളാണ്. മാര്‍ച്ച് 29നു മിഠായി വാങ്ങാന്‍ പോയ കുട്ടിയെ തെരുവുനായ തലക്കും കാലിനും കടിക്കുകയായിരുന്നു. തലക്ക് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കുട്ടിക്കു കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ മൂന്നു ഡോസ് വാക്സിന് നല്‍കുകയും തലയിലെ മുറിവ് തുന്നിച്ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തലക്കു നായ കടിച്ചുണ്ടായ മുറിവ് ആഴമുള്ളതിനാലാണ് വാക്സിന് എടുത്തിട്ടും പേവിഷ ബാധ ഉണ്ടാവാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ സംശയിക്കുന്നു. തലയില്‍ കടിയേറ്റതിനാല്‍ പേവിഷ വൈറസ് എളുപ്പത്തില്‍ തലച്ചോറില്‍ കടന്നിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു.
