മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു അശ്ലീല സന്ദേശങ്ങള്‍ അയച്ച വോളിബോള്‍ പരിശീലകന്‍ അറസ്റ്റില്‍. കാര്‍ക്കളയിലെ സയ്യിദ് (24) ആണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ 17 കാരി നല്‍കിയ പരാതി പ്രകാരം പോക്‌സോ കേസെടുത്താണ് അറസ്റ്റു ചെയ്തത്.
അതേ സമയം തന്നെ ക്രൂരമായി ആക്രമിച്ചുവെന്നു കാണിച്ച് സയ്യിദ് നല്‍കിയ പരാതിയില്‍ ഉജിരെയിലെ പ്രജ്വലിനും ഒരു കൂട്ടം ആള്‍ക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സയ്യിദിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി പരിശോധന നടത്തിയ ശേഷമായിരുന്നു മര്‍ദ്ദനമെന്നു പറയുന്നു.
