-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി :ഉക്രെയ്നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു.”നീതിക്കുവേണ്ടി പോരാടിയവരെല്ലാം വീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനത്തിന്റെ പ്രതിനിധികളുമാണെന്നു,” കിം ജോങ് ഉന്‍ പറഞ്ഞു.പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരം റഷ്യയിലേക്ക് യുദ്ധ സൈനികരെ അയയ്ക്കാന്‍ നേതാവ് കിം ജോങ് ഉന്‍ തീരുമാനിച്ചതായി ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
28ന് സിയോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു വാര്‍ത്താ പരിപാടിക്കിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഒരു ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപെട്ടു
കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരകൊറിയ ഏകദേശം 10,000-12,000 സൈനികരെ റഷ്യയിലേക്ക് അയച്ചതായി യുഎസ്, ദക്ഷിണ കൊറിയ, ഉക്രെയ്ന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വരെ ഉത്തരകൊറിയ റഷ്യയിലേക്കുള്ള തങ്ങളുടെ സൈനിക വിന്യാസം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
‘റഷ്യന്‍ സായുധ സേനയുമായി സഹകരിച്ച് ഉക്രേനിയന്‍ നവ-നാസി അധിനിവേശക്കാരെ ഉന്മൂലനം ചെയ്യാനും തുടച്ചുനീക്കാനും കുര്‍സ്‌ക് പ്രദേശം മോചിപ്പിക്കാനും’ ഉദ്ദേശിച്ചാണ് വിന്യാസം നടത്തിയതെന്ന് കിം പറഞ്ഞു
കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ ഉത്തരകൊറിയക്കാരുടെ എണ്ണം 4,000 ആണെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു, എന്നാല്‍ യുഎസ് കണക്കുകള്‍ പ്രകാരം ഇത് ഏകദേശം 1,200 ആയിരുന്നു.