മംഗ്‌ളൂരു: പൂ പറിച്ചു കൊണ്ടിരിക്കുകയായിരുന്ന വയോധികയെ തലക്കടിച്ച് വീഴ്ത്തി അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയുമായി കടന്നു കളഞ്ഞ അന്തര്‍ സംസ്ഥാന സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. വിജയപുര, സിന്ദഗിയിലെ മൈനുദ്ദീന്‍ ബാഗല്‍കോട്ട് (21), മുംബൈ പാര്‍ലെയിലെ സുര്‍ജിത് ഖാര്‍ (27), വടക്കന്‍ ഗോവയിലെ ഗൗരിഷ് രോഹിദാസ് (27) എന്നിവരെയാണ് ബ്രഹ്‌മവാര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ബ്രഹ്‌മവാര്‍, വാറമ്പള്ളി ആദര്‍ശ് നഗറിലെ പത്മ (70)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച രാവിലെ വീട്ടിനു മുന്നില്‍ പൂക്കള്‍ പറിക്കുന്നതിനിടയിലായിരുന്നു അക്രമം. കാറിലെത്തിയ സംഘത്തില്‍ നിന്നു ഒരാള്‍ ഇറങ്ങുകയും പിന്‍വശത്തു കൂടി എത്തി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മാലയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് കേസ്.
ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ഗോപികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍സംസ്ഥാന അക്രമി സംഘത്തെ അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.