കൊടിയമ്മ: ശിബ്ലി നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ശിബ്‌ലി സുന്നി മദ്രസയില്‍ തികച്ചും ജനാധിപത്യ രീതിയില്‍ തന്നെ മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നു. നാമ നിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തി മദ്രസ ലീഡര്‍ സ്ഥാനത്തേക്ക് ആണ്‍കുട്ടികളില്‍നിന്നും അഹ്‌നാഫ്, അദ്‌നാന്‍, ഹനാന്‍, അജ്‌വദ്, ശക്കീല്‍ പെണ്‍കുട്ടികളില്‍നിന്നും സഈദ, ഇഷ ഫാത്തിമ, ലിന ഫാത്തിമ, ശിഫ എന്നിവര്‍ മത്സരിച്ചു. പുസ്തകം, പേന, പെന്‍സില്‍, ബാഗ്, സ്ലേറ്റ് എന്നിവയായിരുന്നു ചിഹ്നങ്ങള്‍. എല്ലാ സ്ഥാനാര്‍ഥികളും വോട്ട് അഭ്യര്‍ത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു.
തിരിച്ചറിയല്‍ കാര്‍ഡ് ആയ മദ്രസ ഡയറി പരിശോധിച്ച് വോട്ടറുടെ വിരലില്‍ മഷി പുരട്ടി ഫോണിലൂടെ വോട്ടിംഗ് മിഷന്‍ ഉപയോഗിച്ചു വോട്ട് നടത്തി.
ഭാവിയില്‍ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കിയത്. സദര്‍ ഉസ്താദ് അഷ്റഫ് സഅദി ആരിക്കാടി അധ്യാപകരായ സിദ്ദീഖ് ലത്തീഫി, ഹുസൈന്‍ സഖാഫി, മുസ്തഫ സഅദി, അക്ബര്‍ അലി സഅദി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
