കോഴിക്കോട്: ചന്ദനമരം മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഏഴു വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു.
പരപ്പനങ്ങാടി ഉള്ളുണത്തെ വടക്കേ ചോലക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്ന ചാളബാബു (37)വിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്ര സ്ഥലത്തുണ്ടായിരുന്ന ചന്ദനമരം 2018ലാണ് മുഹമ്മദ് ഷബീര്‍ മോഷ്ടിച്ചത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
