കാസര്‍കോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ താത്കാലിക ടോള്‍ കളക്ഷന്‍ പോയിന്റ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ എംഎല്‍എ എകെഎം അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. കുമ്പള പാലത്തിന് സമീപം ആരിക്കാടി കടവത്ത് ഗേറ്റിന് സമീപമാണ് ടോള്‍ ബൂത്ത് നിര്‍മിക്കുന്ന ടോള്‍ ബൂത്ത് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ചുള്ള സമരപ്രഖ്യാപനം തിങ്കളാഴ്ച നടത്തും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, അഡീഷണല്‍ എസ്‌ഐ രാജീവ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
