കാസർകോട് : നാല് മാസമായി അണങ്കൂർ ബസ് സ്റ്റോപ്പിനടുത്തു വാട്ടർ അതോറിറ്റികുഴി എടുത്തിട്ടി രിക്കുന്നു. സ്ത്രീകളും കൂട്ടി കളുമടക്കമുള്ള നിരവധി യാത്രക്കാർ ബസ് ഇറങ്ങുന്നതിനിടയിൽ പതിവായി കുഴിയിൽ വീണ് പരിക്കേൽക്കുന്നു..വാട്ടർ അതോറിറ്റി തിരിഞ്ഞിരുന്നു ചിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.പൈപ്പുകൾ നന്നാക്കാൻ വേണ്ടിയാണ് കുഴിയെടുത്ത തത്രെ.എന്നാൽ പണിഞ്ഞിട്ടും പണിഞ്ഞിട്ടും നാലുമാസമായി അവരുണ്ടാക്കിയ ഒരു കുഴി അതേപടി നാട്ടുകാർക്ക് ഭീഷണിയായി നിലനിൽക്കുകയാണ്.കുഴി എത്രയുംവേഗം നികത്തി അപകടം ഒഴിവാക്കണമെന്ന് അണ ങ്കൂർ ആട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഹസ്സൈനാർ താനി യത്ത് ആവശ്യപ്പെട്ടു.
